Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tata Consultancy Services

പ്ര​​തീ​​ക്ഷ​​ക​​ൾ​​ക്ക​​പ്പു​​റം ടി​​സി​​എ​​സ്

മും​​ബൈ: 2026 സാ​​ന്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​ന്‍റെ നാ​​ലാം പാ​​ദ​​ത്തി​​ൽ മി​​ക​​ച്ച പ്ര​​വ​​ർ​​ത്ത​​ന​​ഫ​​ല​​വു​​മാ​​യി ഇ​​ന്ത്യ​​യി​​ലെ ഏ​​റ്റ​​വും വ​​ലി​​യ സോ​​ഫ്റ്റ്‌വേർ ക​​ന്പ​​നി​​യാ​​യ ടാ​​റ്റ ക​​ണ്‍​സ​​ൾ​​ട്ട​​ൻ​​സി സ​​ർ​​വീ​​സ​​സ്.

മു​​ൻ​​വ​​ർ​​ഷ​​ത്തെ ഇ​​തേ കാ​​ല​​യ​​ള​​വി​​നെ അ​​പേ​​ക്ഷി​​ച്ച് ക​​ന്പ​​നി​​യു​​ടെ ഏ​​കീ​​കൃ​​ത അ​​റ്റാ​​ദാ​​യം 12 ശ​​ത​​മാ​​നം വ​​ർ​​ധി​​ച്ച് 13,718 കോ​​ടി രൂ​​പ​​യാ​​യി. നി​​കു​​തി​​ക്കു​​ശേ​​ഷ​​മു​​ള്ള ലാ​​ഭം മൂ​​ന്നാം പാ​​ദ​​ത്തേ​​ക്കാ​​ൾ 29 ശ​​ത​​മാ​​ന​​മാ​​ണ് വ​​ർ​​ധി​​ച്ച​​ത. നാ​​ലാം​​പാ​​ദ​​ത്തി​​ൽ ക​​ന്പ​​നി​​യു​​ടെ പ്ര​​വ​​ർ​​ത്ത​​ന വ​​രു​​മാ​​നം 10 ശ​​ത​​മാ​​നം വ​​ള​​ർ​​ച്ച​​യോ​​ടെ 70,698 കോ​​ടി രൂ​​പ​​യി​​ലെ​​ത്തി. ഇ​​ത് വി​​പ​​ണി​​യു​​ടെ പ്ര​​തീ​​ക്ഷ​​യ്ക്ക​​പ്പു​​റ​​മു​​ള്ള പ്ര​​ക​​ട​​ന​​മാ​​ണ് ടി​​സി​​എ​​സ് കാ​​ഴ്ച​​വ​​ച്ചി​​രി​​ക്കു​​ന്ന​​ത്.

ഓ​​ഹ​​രി​​യൊ​​ന്നി​​ന് 31 രൂ​​പ വീ​​തം ഫൈ​​ന​​ൽ ഡി​​വി​​ഡ​​ന്‍റ് (ലാ​​ഭ​​വി​​ഹി​​തം) ന​​ൽ​​കാ​​നും ക​​ന്പ​​നി ബോ​​ർ​​ഡ് അ​​നു​​മ​​തി ന​​ൽ​​കി. ഇ​​തോ​​ടെ 2026 സാ​​ന്പ​​ത്തി​​ക വ​​ർ​​ഷ​​ത്തെ ആ​​കെ ലാ​​ഭ​​വി​​ഹി​​ത വി​​ത​​ര​​ണം 39,571 കോ​​ടി രൂ​​പ​​യാ​​യി ഉ​​യ​​ർ​​ന്നു.

ക​​ന്പ​​നി​​യു​​ടെ വാ​​ർ​​ഷി​​ക ആ​​ർ​​ട്ടി​​ഫി​​ഷ്യ​​ൽ ഇ​​ന്‍റ​​ലി​​ജ​​ൻ​​സ് വ​​രു​​മാ​​നം 2.3 ബി​​ല്യ​​ണ്‍ ഡോ​​ള​​ർ ക​​ട​​ന്നു.

Latest News

Corehub Up